തൃശൂര്‍: ബിജെപി തൃശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് എ. ആര്‍ ശ്രീകുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ ഗുണ്ടാ നേതാവ് കല്ലാടന്‍ ഗിരീഷിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഗിരീഷ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കേസില്‍ എ. ആര്‍ ശ്രീകുമാര്‍ രണ്ടാം പ്രതി. വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കള്ളസാക്ഷി പറയാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ശ്രീകുമാറില്‍ നിന്നും സമാനതകളില്ലാത്ത ക്രൂരത നേരിട്ടു എന്നുകാട്ടി ഭാര്യ പ്രിയങ്ക പരാതി നല്‍കിയിരുന്നു. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി മതിലകം പൊലീസ് കേസെടുത്തത്. മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായി തുടങ്ങിയത്. തന്നെ മുന്‍പും ശ്രീകുമാര്‍ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രിയങ്ക പറഞ്ഞു. ശ്രീകുമാറിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. തന്നെ ക്രൂരമായി മര്‍ദിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള ഭാര്യയുടെ പരാതിയിലാണ് നടപടി. വീട്ടിലേക്ക് വൈകിയെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ മര്‍ദിച്ചതെന്ന് ഭാര്യ നല്‍കിയ പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *