ഡല്‍ഹി: മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയെ ന്യായീകരിച്ച് പിഎംഎ സലാം. ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും നിയന്ത്രണം ആലോചിക്കണമെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി.
അത് കഴിഞ്ഞിട്ടും പശു ചത്താലും മോരിലെ പുളി പോകില്ല എന്നത് പോലെ ചര്‍ച്ച ചെയ്യുകയാണ്. എത്രമാത്രം പ്രസക്തമായ കാര്യങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായി അത് വര്‍ക്ക്ഷോപ്പില്‍ കൊടുത്തപ്പോള്‍ താത്കാലികമായി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ സഞ്ചരിക്കാന്‍ ഒരു സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചു. നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി എന്നതാണ് കുറ്റം. ഔദ്യോഗിക വാഹനം കിട്ടതിന് ശേഷം അത് തിരിച്ചുകൊടുക്കുകയും ചെയ്തു. അതോടുകൂടി വിവാദം അവസാനിച്ചു – അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഖജനാവില്‍ ഒരു പൈസ പോലും ചിലവ് വരുത്തിയിട്ട് മന്ത്രിമാര്‍ എവിടെയും പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ഡിഎഫിനന്റെ വിമര്‍ശനം നമ്മള് ഏറ്റെടുക്കേണ്ടല്ലോ. ജനങ്ങള്‍ക്കറിയാമല്ലോ. 10 കൊല്ലത്തെ പിണറായി വിജയന്റെ ഭരണകാലത്ത് 17 തവണ പരിചാരകന്മാരെയും ആശ്രിതരെയും ബന്ധുക്കളെയും കൂട്ടി അദ്ദേഹം വിദേശപര്യടനം നടത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ഖജനാവില്‍ നിന്ന് അതിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. ആ മാതൃക ഏതായാലും ഞങ്ങള്‍ പിന്തുടരില്ല – അദ്ദേഹം പറഞ്ഞു.
