തോട്ടപ്പള്ളിയിൽ നിന്ന് സ്വകാര്യ സംരംഭകർ മണൽ കടത്തുന്നുവെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. കെ.എം.എം.എല്ലിന് വര്‍ഷം തോറും ഖനനം നടത്താൻ നൽകിയ അനുമതിയുടെ മറവിലാണ് മണൽ കടത്ത്. എത്ര മണൽ ആര് കൊണ്ടുപോകുന്നുവെന്ന് ആർക്കും അറിയില്ല. 2019 ലെ വെള്ളപ്പൊക്കം പരിഗണിച്ച് കരിമണൽ ഖനനത്തിന് പ്രത്യേക ഉത്തരവിലൂടെയാണ് കെഎംഎംഎൽ, ഐഐആര്‍ഇഎൽ എന്നിവര്‍ക്ക് അനുമതി നൽകിയത്. പഠനം നടത്താതെയാണ് ഈ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പഠനം നടത്താതെ ഇറിഗേഷൻ വകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് വിമര്‍ശനം. തോട്ടപ്പള്ളിയിൽ വർഷം മുഴുവൻ ഖനനം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കെഎംഎംഎല്ലിന് ഖനനം നടത്താൻ മുൻപ് താത്കാലിക അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ഷം മുഴുവൻ ഖനനാനുമതി പിൻവലിക്കണം. കൃത്യമായ പഠനം നടത്തണം. ഖനനം തീരത്തെ ജീവിതം താറുമാറാക്കും. ഇക്കാര്യത്തിൽ സര്‍ക്കാരിന് വ്യക്തമായ താത്പര്യമുണ്ട്. അഴിമതി ലക്ഷ്യമിടുന്നുണ്ട്. ആലപ്പുഴയുടെ തീരം വച്ച് കളിക്കാൻ അനുവദിക്കില്ല. കുട്ടനാടിൻ്റെ പേര് പറഞ്ഞ് ചിലർക്ക് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല. പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020