ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണ് പിടിയിലായത്. കൊല്ലത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. യാത്രക്കാരിയെ പ്രതി ബസിനുള്ളിൽ വെച്ച് പെട്ടെന്ന് കടന്നുപിടിക്കുകയായിരുന്നു. ഇതോടെ യുവതി ഭയന്നോടാതെ ഉറക്കെ ബഹളം വെച്ചു. ബസിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ബസിലെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഹരിപ്പാട് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *