പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം കപ്പയുടെ മോഷന്‍ പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടിയും മോഹന്‍ലാലും .മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ബുധനാഴ്ച ഒരു സര്‍പ്രൈസ് പുറത്തുവിടുമെന്ന പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ചയായിരുന്നത്. ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്.കേളത്തിലെ ഗുണ്ട ആക്റ്റായ കാപ്പയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഷന്‍ പോസ്റ്ററില്‍ നന്ദു നല്‍കിയ വോയിസോവറില്‍ സിനിമയുടെ ഇതിവൃത്തത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.കാപ്പ എന്ന ആക്ടും പിണറായി വിജയനുമെല്ലാം കടന്നുവരുന്ന നരേഷനാണ് നടന്‍ നന്ദുവിന്റെ ശബ്ദത്തില്‍ മോഷന്‍ പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ജി ആര്‍ ഇന്ദു ഗോപനാണ് നിര്‍വ്വഹിക്കുന്നത്. കാപ്പ ജി ആര്‍ ഇന്ദുഗോപന്റെ ശഘ്മുഖി എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. കാപ്പ ഒരു ബിഗ് ബജറ്റ് ചിത്രമാവാനാണ് സാധ്യതയെന്നാണ് സൂചന. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

https://www.facebook.com/ActorMohanlal/videos/364842128354675/?t=0

Leave a Reply

Your email address will not be published. Required fields are marked *