ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രം ഇരു മുഖത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ പോസ്റ്റർ ജോജുവിന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പുറത്തിറക്കിയത്. നവാഗതനായ ഷറഫുദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിലീഷ് പോത്തൻ ഉൾപ്പടെ സിനിമ മേഖലയിൽ നിന്ന് നിരവധിപ്പേർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. നവതേജ് ഫിലിംസിന്റെ ബാനറിൽ സുജൻ കുമാർ നിർമിക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. സ്ക്രിപ്റ്റ് ബിജു ആർ പിള്ള. ലൈൻ പ്രൊഡ്യുസർ എൻ.എം ബാദുഷ. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ മാസത്തിൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *