എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പുകഴ്ത്തിയും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജി സുകുമാരന്‍ നായര്‍ കേരളത്തിന്റെ സ്വത്താണെന്നും കാണാന്‍ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ ശൈലികള്‍ ആണ്. ജി സുകുമാരന്‍നായരെ അപമാനിക്കാന്‍ നീചമായ ശ്രമമുണ്ടെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.

കെപിസിസി അധ്യക്ഷ ചര്‍ച്ചകള്‍ സംബന്ധിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. അധ്യക്ഷനാകാന്‍ ജനപ്രതിനിധികള്‍ക്ക് അയോഗ്യതയില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രസിഡന്റ് ആകാം. മുന്‍പ് കെ സുധാകരന്‍ എംപി ആയിരിക്കെയാണ് പ്രസിഡന്റ് സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും അഴിമതി ആരോപണം ഉന്നയിച്ചും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരായി ആരോപണം തുടര്‍ന്നാല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും വെല്ലുവിളി. ഗണേഷ് കുമാറിന് മറുപടി നല്‍കേണ്ടതില്ല എന്നാണ് സുകുമാരന്‍ നായരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *