തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം ഉണ്ടായെന്നതിൽ അന്വേഷണം ഉണ്ടാകും.

ബേക്കറി വഴിയുള്ള വൈൻ വിൽപ്പന മുഖ്യമന്ത്രി വി ഡി സതീശൻ അറിഞ്ഞിട്ടില്ല മാത്രവുമല്ല തീരുമാനം എടുത്തത് അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ ആണെന്നാണ് വിവരം. അബ്കാരി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽകുമാർ എന്ന ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകും. വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് നിയമപദേശം തേടി. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ തീരുമാനം എടുക്കുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്.

വലിയ തോതിലുള്ള ആശങ്ക മന്ത്രി അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ഹൈപ്പർ സൂപ്പർമാർക്കറ്റുകൾ, 100 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണം ഉള്ള ബേക്കറികൾ എന്നിവിടങ്ങളിലാണ് വീര്യം കൂടിയ വൈൻ വില്പന ചെയ്യാനാവുക.

Leave a Reply

Your email address will not be published. Required fields are marked *