നയൻതാരയുടെ പിറന്നാൾ ആഘോഷമാക്കി വിഘ്നേശ് ശിവൻ. പിറന്നാളിന് ആഘോഷപൂർവമായ പാർട്ടി ഒരുക്കിയാണ് വിഘ്‌നേശ് സന്തോഷം പങ്കിട്ടത്. നയൻ എന്നെഴുതിയ വലിയൊരു കേക്കും വിഘ്നേശ് കരുതിവച്ചിരുന്നു. വിഘ്നേശിനെ നെഞ്ചോട് ചേർത്ത് പിടിച്ച് സ്നേഹം പങ്കിട്ടശേഷമായിരുന്നു നയൻതാര കേക്ക് മുറിച്ചത്.
വിഘ്നേശുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻതാര അടുത്തിടെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേശും വിവാഹത്തെ കുറിച്ച് പരാമർശിച്ചിരുന്നു.
തെന്നിന്ത്യയിലാകെ ഒരുപോലെ ആരാധകരുള്ള നടിയാണ് നയൻതാര. ഭാഷാ വ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും ടെലിവിഷൻ അഭിമുഖങ്ങളിൽ അപൂർവമായി മാത്രമേ നയൻതാര പ്രത്യക്ഷപ്പെടാറുള്ളൂ.