കാലങ്ങൾക്കിപ്പുറം ഒരു ഓർമ്മക്കൂട്ട് കൂടിഒത്തുചേർന്നിരിക്കുകയാണ് കുന്ദമംഗലത്ത്.കുന്ദമംഗലം ഹൈസ്കൂളിലെ 1980 -1981 ബാച്ചിലെ സഹപാഠികളാണ് ഇത്തരത്തിലൊരു മനോഹര നിമിഷത്തിനായി തയ്യറെടുപ്പുകൾ നടത്തിയത്.മൊത്തം 200 ആളുകളോളമാണ് ഈ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തത്.41 വർഷത്തിന് ശേഷം ഇത്രയും ആളുകളുടെ പങ്കാളിത്തത്തോടെ ഒരു സംഗമം നടക്കുന്നത് കുന്ദമംഗലം സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.ഇവരിൽ ഉന്നത സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചവരും,രാഷ്ട്രീയ പ്രവർത്തകരും,കച്ചവടക്കാരും,അടക്കം എല്ലാ വിഭാഗത്തിലുള്ളവരും ഉൾപ്പെടുന്നുണ്ട്.വളരെ കുറച്ച് ആളുകൾ മാത്രമായി തുടങ്ങിയ ഒരു ചർച്ച പിന്നീട് വാട്സ്ആപ് ഗ്രൂപ്പായി പരിണമിച്ചു, അവയിലൂടെ ആളുകളെ കണ്ടെത്തി.അതൊരു വിജയമാക്കി തീർത്തതിന് ശേഷമാണ് ഈ കൂട്ടായ്മ ഇത്തരമൊരു സംഗമം വിജയമാക്കിയത്.വിവിധ സ്ഥലങ്ങളിലെ ആളുകൾ,വിവിധ സംസ്ഥാനത്തുള്ളവർ അങ്ങനെ പോകുന്നു ലിസ്റ്റിലെ ആളുകൾ.പ്രശസ്ത സംവിധായകൻ സുനിൽ,ഛായാഗ്രാഹകൻ വേണു എന്നിവർ ഈ ബാച്ചിലെ ആളുകളും കൂടാതെ വിശിഷ്ടതിഥികളുമായി,കൂട്ടത്തിലെ അവശത അനുഭവിക്കുന്ന ആളുകൾക്ക് തങ്ങളാൽ ആവുംവിധം എന്ന ആശയത്തോടുകൂടിയാണ് ഈ ഒത്തുചേരൽ,കൂടാതെ അധ്യാപകരെ ആദരിക്കൽ , ഈ ബാച്ചിലെ ആളുകളുടെ തന്നെ കലാപരിപാടികൾ എന്നിവയിലൂടെയാണ് പരിപാടിക്ക് തിരശീല വീഴുന്നത്. ചെയർമാൻ സതീശൻ,സെക്രട്ടറി സുനിൽ,ട്രഷറർ ഐ മുഹമ്മദ് കോയ തുടങ്ങി കമ്മിറ്റി അംഗങ്ങൾ യഹിയ,പവിത്രൻ,നാസർ കാരന്തൂർ,സജി,വാവ പുതുക്കിടിയിൽ ,ശിവദാസൻ എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നൽകിയത്
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
