ആയുർവേദത്തിന് എതിരെ ഉള്ള കുപ്രചരണം അവസാനിപ്പിക്കണമെന്ന് ആയുർവ്വേദ ഹോസ്പിറ്റൽ മാനേജ്മെൻറ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ എടുക്കുമ്പോൾ കേരളത്തിൽ മാത്രമാണ് ഈ ദുരവസ്ഥ എന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മെഡിസെപ് പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

ഡോ. മനോജ് പി.സി (പ്രസിഡന്റ് ) ഡോ. ജയലക്ഷ്മി ആർ (സെക്രട്ടറി) ഡോ. ജാസുൽ എ (ട്രഷറർ )

ജില്ലാ സമ്മേളനം ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ശ്രീമതി ഡോ.ജെസ്സി പി. സി ഉദ്ഘാടനം ചെയ്തു.
ഡോ. പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഡോ. സഹീർ അലി, ഡോ. ജാസുൽ, ഡോ. എൻ ഷെമ്ന എന്നിവർ സംസാരിച്ചു . ശ്രീ പി. പി രാജൻ ക്ലാസുകൾ നയിച്ചു.
പുതിയ ഭാരവാഹികൾ – ഡോ. മനോജ് പി.സി (പ്രസിഡന്റ് ), ഡോ. ജയലക്ഷ്മി ആർ (സെക്രട്ടറി) , ഡോ. സഹീർ അലി, ഡോ. അസ്ഗർ (വൈസ് പ്രസിഡന്റ് ) , ഡോ. മുഹമ്മദ് മിർദാസ്, ഡോ. എൻ ഷെമ്ന (ജോയിന്റ് സെക്രട്ടറി ), ഡോ. ജാസുൽ എ (ട്രഷറർ )

Leave a Reply

Your email address will not be published. Required fields are marked *