ഓണ്‍ലൈൻ മാധ്യമത്തില്‍ വന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി മാല പാര്‍വതി രംഗത്ത്.മാലാ പാര്‍വതിയുടെ മരണത്തിന്‍റെ കാരണം- എന്താണ്, അവര്‍ക്ക് സംഭവിച്ചതെന്ത്’ എന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ഇത്തരത്തിലുള്ള വാർത്തകൾ തന്റെ അവസരം ഇല്ലാതാക്കുകയാണെന്ന് മാല പാർവതി വ്യക്തമാക്കി. ഇതിന്റെ പേരിൽ രണ്ടു പരസ്യത്തിന്‍റെ ഓഡിഷന്‍ മിസ് ആയെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.

മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിൻ്റെ ഓഡിഷൻ മിസ്സായി!- മാല പാർവതി കുറിച്ചു.
മലയാളത്തിൽ മാ‌ത്രമല്ല ഇപ്പോൾ തമിഴിലും തെലുങ്കിലും ശ്രദ്ധേയയാണ് മാല പാർവതി. വിഷ്ണു വിശാൽ നായകനായി എത്തിയ എഫ്ഐആർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *