ബിഗ് ബോസ് താരങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടായി ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ആ വഴക്കുകൾ വീണ്ടും ആളിക്കത്തുകയാണ്. ബിഗ് ബോസ് സീസൺ ഫോർ വിജയിയായത് ദിൽഷാ പ്രസന്നനായിരുന്നു. മലയാളത്തിലെ ആദ്യ ബിഗ് ബോസ് ലേഡി വിന്നർ ആണ് ദിൽഷ.

ഈ വിജയത്തിന് ശരിക്കും ദിൽഷ അർഹയാണോ എന്നാണ് ചോദ്യങ്ങൾ വരുന്നത്. ദിൽഷ സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന റംസാനൊപ്പം ദിൽഷ ചെയ്യുന്ന ഡാൻസ് വീഡിയോകൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ റംസാനും ദിൽഷയും തമ്മിൽ പ്രണയത്തിലാണോ എന്നാണ് ആളുകൾക്കൊക്കെ ഉള്ള സംശയം. ഇതിനു മറുപടി ദിൽഷ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

ദിൽഷ പറയുന്നത് ഞാൻ ആരുടെ കൂടെ നിന്ന് കഴിഞ്ഞാലും ഇത്തരത്തിലുള്ള റൂമറുകൾ ആണ് വരുന്നത്. ഒരു വീഡിയോയുടെ തമ്പ് നെയിൽ ഞാൻ കണ്ടത് എൻ്റെ കല്യാണത്തെക്കുറിച്ച് ഞാൻ സംസാരിച്ചു എന്നുള്ളതാണ്. ദിൽഷ പറയുന്നത് അവിടെ ഞാൻ ഡാൻസ് കളിക്കാൻ ആയിരുന്നു പോയത് അവിടെവച്ച് ഞാനെൻ്റെ കല്യാണത്തെക്കുറിച്ച് പറയേണ്ട ആവശ്യം എന്താണ്. അതുപോലെ തന്നെ റംസാനും ദിൽഷയും മൈക്ക് പിടിച്ച് ഒരു സ്റ്റേജിൽ നിൽക്കുന്ന ചിത്രം കണ്ടപ്പോൾ അത് തുറന്നു നോക്കാൻ തനിക്ക് തോന്നിയില്ല കാരണം അതിൽ ഒരു തേങ്ങയും ഉണ്ടാകില്ല എന്ന് മനസ്സിലായതുകൊണ്ടാണ് എന്നും പറഞ്ഞു.

ദിൽഷ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. കൂടാതെ റോബിനും ആയിട്ടുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു ഇനി അതിനെപ്പറ്റി ഒരു ചർച്ച ആവശ്യമില്ല എന്നും പറഞ്ഞു.ബിഗ് ബോസിൽ ഡോക്ടർ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹമായിരിക്കും വിജയി എന്ന് ഉറപ്പാണെന്നും എനിക്ക് രണ്ടോ മൂന്നോ സ്ഥാനമേ ലഭിക്കുകയുള്ളൂ എന്നും പറഞ്ഞു. ഡോക്ടറുടെ സുഹൃത്ത് എന്ന നിലയിലാണ് എനിക്ക് ഒരുപാട് വോട്ട് കിട്ടിയത്. ഞാൻ നിഷേധിക്കുന്നുമില്ല എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *