സുനിത വില്യംസിന് നിയമസഭയുടെ ആദരം. ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ധീര വനിതയാണ് സുനിത വില്യംസെന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സുനിത പ്രചോദനമാണെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
അതേസമയം 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്നു. ഇരുവരും കുറിച്ചത് ലോകത്തിന് ആവേശകരമായ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു