ശബരിമല ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടന്‍ വഴിപാട് അര്‍പ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹന്‍ലാല്‍ അയ്യപ്പ സന്നിധിയില്‍ എത്തിയത്. മോഹന്‍ലാലിന്റെ അഭിനന്ദിച്ച് കെ ടി ജലീല്‍ എംഎല്‍എ രംഗത്തെത്തി.
ഇതാണ് കേരളം. ഇങ്ങിനെയാവണം നമ്മുടെ രാജ്യം. മോഹന്‍ലാലിന് ഹൃദയത്തില്‍ തൊട്ട അഭിനന്ദനങ്ങള്‍. മമ്മുക്ക ഇനിയും ഒരുപാട് കാലം മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കട്ടെയെന്നും കെ ടി ജലീല്‍ കുറിച്ചു. മലയാളത്തിന്റെ എക്കാലത്തെയും രണ്ടു സ്തംഭങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് കെ ടി ജലീല്‍ എംഎല്‍എ. ഇരുവരുടെയും അഭിനയ സിദ്ധികള്‍ വ്യത്യസ്തമാണ്.
കെ ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്
ഇതാണ് കേരളം. ഇങ്ങിനെയാവണം നമ്മുടെ രാജ്യം. മോഹന്‍ലാലിന് ഹൃദയത്തില്‍ തൊട്ട അഭിനന്ദനങ്ങള്‍. മമ്മുക്ക ഇനിയും ഒരുപാട് കാലം മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കട്ടെ.
മലയാളത്തിന്റെ എക്കാലത്തെയും രണ്ടു സ്തംഭങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും അഭിനയ സിദ്ധികള്‍ വ്യത്യസ്തമാണ്. തുലനം ചെയ്യാന്‍ പറ്റാത്ത അത്ര വ്യതിരിക്തമാണ് രണ്ട് പേരുടെയും അഭിനയ നൈപുണ്യം. മോഹന്‍ലാല്‍ മമ്മൂട്ടിക്കോ, മമ്മൂട്ടി മോഹന്‍ലാലിനോ ഭീഷണിയല്ല. ആവുകയുമില്ല. രണ്ട് പേരും അഭിനയ കല രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മഹാപ്രതിഭകളാണ്. മമ്മൂട്ടിയും മോഹന്‍ലാലും മല്‍സരിച്ച് അഭിനയിച്ചതിന്റെ ഗുണം കിട്ടിയത് നടനകലാ ലോകത്തിനാണ്. ഒരേമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ മാതൃകയാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരായിരം നന്‍മകകളും പ്രാര്‍ത്ഥനകളും….