കോട്ടയം നഗരത്തില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍. ഒഡിഷ ഖോര്‍ദാ സ്വദേശി സുനില്‍ ഭോയ് ആണ് പിടിയിലായത്. 2.480 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.