ഇന്നലെ കളരിക്കണ്ടി സ്ക്കൂളിനടുത്തു വെച്ച് നടന്ന വാഹനാപകടത്തിൽ പതിനഞ്ചുകാരന് ദാരുണാന്ത്യം. കളരിക്കണ്ടി വട്ടക്കണ്ടത്തിൽ അമൽ രാജ് (15)ആണ് മരിച്ചത്. ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അമൽ. വീട്ടിൽ നിന്നും ബൈക്ക് എടുത്ത് പുറത്തേയ്ക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്. അമ്മ- ഷിജ, സഹോദരങ്ങൾ -അനന്തു, ഐശ്വര്യ

Leave a Reply

Your email address will not be published. Required fields are marked *