കൊച്ചി: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ ഭീഷണി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പറമ്പിക്കുളത്തിന് പകരം അരിക്കൊമ്പനെ മാറ്റാന്‍ പുതിയ സ്ഥലം കണ്ടെത്തിയതിന്റെ റിപ്പോര്‍ട്ട് വനം വകുപ്പ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പുതിയ സ്ഥലം കണ്ടെത്താനായില്ലെങ്കില്‍ വനംവകുപ്പ് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും.

രാവിലെ 11 മണിക്ക് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ എങ്ങോട്ടുകൊണ്ടുപോകുമെന്ന കാര്യത്തിലാണ് തീരുമാനമാകേണ്ടത്.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അരിക്കൊമ്പനെ എവിടേയ്ക്ക് മാറ്റണമെന്ന് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അല്ലാത്തപക്ഷം നേരത്തെ നിശ്ചയിച്ച പ്രകാരം പറമ്പിക്കുളത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *