കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോണില്‍ ആരെയൊക്കെ ബന്ധപ്പെട്ടു എന്ന് പരിശോധിക്കുകയാണ്. വാട്‌സ് ആപ്പ് ചാറ്റുകളും പരിശോധിക്കുന്നു.

കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ട് എസിപി മാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത് എന്തിനെന്നതില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ചോദ്യം ചെയ്യല്‍. 32 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യുന്നത് . അതേസമയം പൊലീസ് സ്റ്റേഷനിലെത്തിയെ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *