പാലക്കാട് രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയില്‍പ്പെട്ടാണ് പൊലീസുകാര്‍ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പില്‍ നിന്നും കാണാതായ രണ്ട് പേരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. തെരച്ചിലിനിടെ പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരിച്ച രണ്ട് പേരുടേയും ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ പിടികൂടിയത്. പന്നിക്ക് വേണ്ടി വയലില്‍ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോള്‍ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവര്‍ പൊലീസിന് മൊഴി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *