എരുമേലിയിൽ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപെട്ടു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വീട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന പുറത്തേൽ ചാക്കോച്ചനാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമാച്ചൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *