തിരുവനന്തപുരം: മഴയില്‍ തിരുവനന്തപുരം നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടില്‍ മുങ്ങി. മുക്കോലയ്ക്കലില്‍ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.

സ്മാര്‍ട്ട് സിറ്റി റോഡ് പണി പൂര്‍ത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. കോണ്‍ക്രീറ്റ് കമ്പികള്‍ പലയിടത്തും കൂടിക്കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി. തോടുകള്‍ കരകവിഞ്ഞ് ഒഴുകി. മഴക്കാലത്തിനു മുന്‍പുള്ള ശുചീകരണം പാളിയതും തിരിച്ചടിയായി. രാത്രി ഒന്നരയ്ക്ക് ശേഷം മഴ പെയ്തിട്ടില്ലെങ്കിലും വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *