രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവില വീണ്ടും 70,​000 കടന്നു. പവന് 280 രൂപ വർദ്ധിച്ച് 70,​040 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 8755 രൂപയായി. കഴിഞ്ഞ വെളളിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 69,​760 രൂപയായിരുന്നു. ഈ നിരക്കിൽ ശനിയാഴ്ചയും ഞായറാഴ്ചയും മാറ്റമുണ്ടായിരുന്നില്ല.ആഗോള വിപണിയിൽ ഇന്ന് സ്വർണവില കൂടിയതാണ് കേരളത്തിലും വില വർദ്ധിക്കാൻ ഇടയാക്കിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻ വില 73,​040 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ വില 68,​880 രൂപയുമായിരുന്നു. സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 109 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 109,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 108 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *