കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ.ചിത്രം രണ്ടാം വാരത്തിൽ വൻ വിജയം നേടി പ്രദർശനം തുടരുമ്പോഴും സൂപ്പർസ്റ്റാർ വിജയാഘോഷങ്ങളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. യാത്രയുടെ ഭാ​ഗമായി അദ്ദേഹം കഴിഞ്ഞദിവസം ഉത്തർപ്രദേശിലാണ് എത്തിയത്. ഈയവസരത്തിൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സൂപ്പർതാരം നടത്തിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെ സന്ദര്‍ശിക്കുമെന്ന് വാര്‍ത്താ ഏജൻസിയോട് സംസാരിക്കവേ രജനികാന്ത് വ്യക്തമാക്കി.വിമാനത്താവളത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോ​ഗിക്കൊപ്പം ജയിലർ കാണുമെന്നും രജനികാന്ത് അറിയിച്ചു. എല്ലാം ഭ​ഗവാന്റെ അനു​ഗ്രഹം എന്നായിരുന്നു ജയിലറിന് കിട്ടുന്ന മികച്ച പ്രതികരണങ്ങളേക്കുറിച്ചുള്ള ചോദ്യത്തിനോടുള്ള സ്റ്റൈൽ മന്നന്റെ പ്രതികരണം. മുഖ്യമന്ത്രിയെ സന്ദർശിക്കുന്നതിന് പുറമേ സംസ്ഥാനത്തെ ചില തീർത്ഥാടന കേന്ദ്രങ്ങളും രജനി സന്ദർശിക്കും.കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുപിയിലേക്കെത്തിയത്. ഏറെക്കാലമായി വരണമെന്ന് ആഗ്രഹിച്ചിരുന്ന ക്ഷേത്രമാണ് ഝാർഖണ്ഡിലെ ഛിന്നമസ്താ എന്നാണ് നടൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *