സെൻസര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം എന്ന ആവിശ്യപ്പെട്ട് രജിനികാന്ത് ചിത്രം ജയിലറിനെതിരെ മദ്രാസ് ഹെെക്കോടതിയിൽ പൊതുതാൽപര്യ ഹർജി. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം സിനിമ കാണാൻ അനുവദിക്കുന്ന തരത്തിലുള്ള യുഎ സർട്ടിഫിക്കറ്റ് ചിത്രത്തിന് റദ്ദാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ്‌സി) നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ ഉൾപ്പെട്ട ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.അമേരിക്കയിലും യുകെയിലും എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തില്‍ എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷകനായ എം എല്‍ രവിയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *