പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബൻ.ഇപ്പോൾ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.തിയേറ്ററിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് വാലിബന്റെ റിലീസ് ക്രിസ്മസിനോടനുബന്ധിച്ചുണ്ടാകുമെന്ന് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. നിലവിൽ വാലിബൻ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ‘ലൂസിഫറി’ന് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതാകും വാലിബൻ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതിനാല്‍ പ്രഖ്യാപനം തൊട്ടേ ‘മലൈക്കോട്ടൈ വാലിബൻ’ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിര്‍മ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു നീലകണ്ഠൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രമായ ‘മലൈക്കോട്ടൈ വാലിബനി’ല്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *