കൊച്ചി: കപ്പലില്‍ നിന്നും കടലില്‍ കാണാതായ എറണാകുളം ചെറായി ഞാറയ്ക്കല്‍ സ്വദേശിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതില്‍ ആശങ്കയോടെ കുടുംബം. 24കാരനായ ഷിന്റോണ്‍ ബെന്നിയെയാണ് കാണാതായത്. മുംബൈ MOL കമ്പനിയിലെ ഡെക്ക് ഓഫീസര്‍ ട്രെയിനിയാണ് ഷിന്റോണ്‍. കമ്പനി ഇതുവരെയും വ്യക്തമായ ഒരു വിശദീകരണവും കുടുംബത്തിന് നല്‍കിയിട്ടില്ല.

ഒമ്പത് ദിവസം മുമ്പ് രാത്രി 8.30ന് ഷിന്റോണ്‍ സഹോദരന്‍ ഷാരോണിനോട് സംസാരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷിന്റോണിനെ കാണാതായതായെന്ന് കുടുംബത്തിന് വിവരം ലഭിക്കുന്നത്. ടാര്‍ കയറ്റി സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിലാണ് ഷിന്റോണ്‍ ജോലി ചെയ്തിരുന്നത്.

ഷിന്റോണിനെ കാണാതായി എന്ന വിവരം മാത്രമാണ് കുടുംബത്തിന് കമ്പനിയില്‍ നിന്നും ലഭിച്ചത്. മാതാപിതാക്കളും സഹോദരനും അടങ്ങുന്ന ഷിന്റോണിന്റെ കുടുംബം ബന്ധപ്പെടുമ്പോഴൊക്കെയും വ്യക്തമായ ഒരു മറുപടി നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. 

Leave a Reply

Your email address will not be published. Required fields are marked *