കോട്ടയം: പാലായില്‍ മായ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍. 16 പേരുടെ പിന്തുണയിലാണ് മായ ചെയര്‍പെഴ്‌സണായത്. എല്‍ഡിഎഫിലെ 12 പേരും 3 കോണ്‍ഗ്രസ് വിമതരും മായയെ പിന്തുണച്ചു. യുഡിഎഫിലെ റിയ ബിനോയ്ക്ക് 10 വോട്ടുകള്‍ ലഭിച്ചു.
മുന്‍ ചെയര്‍പേഴ്സണ്‍ ദിയ പുളിക്കക്കണ്ടത്തിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ മാസം 21നാണ് എല്‍ഡിഎഫ് പാലാ നഗരസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തെ നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് കൗണ്‍സിലറായ മായാ രാഹുലും പിന്തുണച്ചിരുന്നു. ഇതോടെയാണ് യുഡിഎഫ് പിന്തുണയോടെ നിലനിന്നിരുന്ന നഗരസഭാ ഭരണം പ്രതിസന്ധിയിലായത്.
അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോട്ടയം ഡിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്
