ഡ്യൂറാന്‍ഡ് കപ്പ് ഫൈനലില്‍ മുംബൈ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ച് കിരീടം നേടിയ ബെംഗളൂരു എഫ്‌സിയുടെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചെന്നു പരാതി.കിരീടം സ്വീകരിക്കാനെത്തിയ സുനില്‍ ഛേത്രിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേഷന്‍ തള്ളിമാറ്റുന്ന വീഡിയോപുറത്ത് വന്നു. ഫോട്ടോയില്‍ തന്റെ മുഖവും വരാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ക്യാപ്റ്റനോട് നീങ്ങി നില്‍ക്കാന്‍ പറയുന്നത്.മത്സരശേഷം നടന്ന ഈ സമ്മാനദാന ചടങ്ങിന്റെ വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
മറ്റൊരു വീഡിയോയില്‍ ബെംഗളൂരു താരം ശിവശക്തി നാരായണനെ മറ്റൊരു അതിഥി തള്ളിമാറ്റുന്നതും കാണാം. മത്സരത്തില്‍ ബെംഗളൂരിനായി ഗോള്‍ നേടിയ താരമാണ് ശിവശക്തി. ഫോട്ടോയില്‍ ഇടം പിടിക്കാനാണ് അതിഥികൾ ഫുട്ബോൾ താരങ്ങളെ തള്ളിനീക്കുന്നതെന്നും ശരിക്കും ആരാണ് ട്രോഫി നേടിയതെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നു.ഇന്ത്യയിലെ ഫുട്‌ബോള്‍ താരങ്ങളെ അപമാനിക്കുന്ന രീതിയാണ് അതിഥികളുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഇതു നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *