സണ്ണി വെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അപ്പൻ ഒക്ടോബർ 28-ന് സോണി ലൈവിൽ ലഭ്യമാകും.ചിത്രത്തിന്റേതായി ഇതുവരെ പുറത്ത് വിട്ടിരിക്കുന്ന ട്രൈലർ, പോസ്റ്റർ എന്നിവയെല്ലാം തന്നെ ഏറെ പ്രതീക്ഷ ഉണർത്തുന്നവയാണ്.മജു ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഇദ്ദേഹത്തോടപ്പം ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൈനി ഹാന്‍ഡ്സിന്റെ ബാനറിൽ ജോസ്‍കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് അപ്പൻ നിർമിക്കുന്നത്. അരയ്ക്ക് കീഴെ തളർച്ച ബാധിച്ച് കട്ടിലിൽ ജീവിതം തള്ളി നീക്കുന്ന ഒരു അപ്പന്റെയും അദ്ദേഹത്തിന്റെ സ്വത്തിനായി മരണം കാത്ത് നിൽക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും കഥയാണ് ‘അപ്പൻ’ പറയുന്നത്.അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലൻസിയർ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കുടുംബപശ്ചാത്തലത്തിലുള്ള ഒരു ഡാർക്ക് കോമഡി കഥയാണ് “അപ്പൻ”.
പപ്പു ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിനായി അൻവർ അലി ഒരുക്കിയ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം: കൃപേഷ് അയ്യപ്പൻകുട്ടി, ചമയം: റോണക്‌സ് സേവിയർ. ടൈറ്റിൽ: ഷിന്റോ, ഡിസൈൻസ്; മുവീ റിപ്പബ്ലിക്‌, പി ആർ ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: എം‌. ആർ. പ്രൊഫഷണൽ.

Leave a Reply

Your email address will not be published. Required fields are marked *