കോഴിക്കോട്: വികസന സദസിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ പ്രശംസിച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ. എൻ അബൂബക്കറിനെ ആണ് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
പെരുവയലിൽ നടന്ന വികസന സദസ്സിലണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ എൻ അബൂബക്കർ മുഖമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. വികസന സദസിനെ പുകഴ്ത്തിയ അബൂബക്കർ, ഇതിന് സമാന്തരമായി യുഡിഎഫ് നടത്തിയ വികസന യാത്രയെ പരിഹസിക്കുകയും ചെയ്തു. യുഡിഎഫ് വികസനയാത്രയുടെ മുന്നിൽ റിയൽ ക്യാപ്റ്റൻ പിണറായി വിജയന്റെയും, മന്ത്രി എം ബി രാജേഷിന്റെയും ചിത്രമാണ് വെക്കേണ്ടത് എന്നായിരുന്നു പരിഹാസം.
എൽഡിഎഫ് എം എൽ എ പി ടി എ റഹിമിനോട്, കൊടുവള്ളിയിൽ മത്സരിക്കണമെന്ന് പറഞ്ഞ് പുകഴ്ത്തിയ കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ജലീലിനെയും സസ്പെന്റ് ചെയ്തു. എം കെ മുനീർ എം എൽ എ ആയിട്ടുള്ള മണ്ഡലത്തിലേക്ക് എൽഡിഎഫ് എം എൽ എ യെ ക്ഷണിച്ചത് ലീഗിലും അതൃപ്തിയ്ക്ക് കാരണമായി.
