ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതലി’ന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കി നടൻ മമ്മൂട്ടി.സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. വളരെ ഊർജ്ജസ്വലരായ ടീമിനൊപ്പം പ്രവർത്തിച്ചത് താൻ ആസ്വദിച്ചുവെന്നും നടൻ പോസ്റ്റിൽ പറയുന്നു. ചിത്രത്തിൻെറ ലൊക്കേഷനിൽ സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്.ചിത്രത്തില്‍ തമിഴ് താരം ജ്യോതികയാണ് നായിക. ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് സെറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നത്. 2009ൽ റിലീസ് ചെയ്ത ‘സീതാകല്യാണം’ എന്ന ചിത്രമാണ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതൽ. റോഷാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ’36 വയതിലെ’ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു വിന്‍റെ റീമേക്കായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *