പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനം നാളെ വിധിയെഴുതും. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ലക്ഷ്യം. മണ്ഡലത്തിലുണ്ടായിരുന്ന പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശത്തിന് ശേഷം തിരികെ പോയി. വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം .

വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെ യന്ത്രങ്ങള്‍ തിരികെ എത്തിക്കും. ശക്തി പ്രകടനമായി മാറിയ കൊട്ടിക്കലാശത്തോടെയാണ് മണ്ഡലത്തിലെ പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചത്. പ്രചാരണത്തിലുടനീളം കണ്ട ആവേശം സമാപനത്തിലും പ്രതിഫലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *