ലോകകപ്പ് ഫൈനല്‍ വേദിയിൽ അഭിമാനമായി ദീപിക പദുകോൺ.ഇതാദ്യമായാണ് ഒരു ഇന്ത്യൻ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.ലോകകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേര്‍ന്നാണ് അനാവരണം ചെയ്തത്. അർജന്റീന-ഫ്രാൻസ് ഫൈനലിന് മുമ്പ് പ്രത്യേകം തയാറാക്കിയ ലൂയിസ് വ്യൂട്ടൺ ട്രങ്കിൽ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിച്ച കപ്പ് ദീപികയും സ്‍പെയിനിന്റെ മുൻ ക്യാപ്റ്റൻ ഇകർ കസീയസും ചേർന്നാണ് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്.കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ദീപിക പദുക്കോൺ ആണ് ബോളിവുഡിലെ ചർച്ചാ വിഷയം. പത്താൻ എന്ന ചിത്രത്തിലെ ​ആദ്യ​ഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രം​ഗത്തെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *