പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കന്നഡ നടന്‍ ദര്‍ശനു നേരെ ചെരിപ്പേറ്.പുതിയ ചിത്രം ക്രാന്തിയുടെ പ്രൊമോഷനിടെ നല്‍കിയ അഭിമുഖത്തിലാണ് ദര്‍ശന്‍ വിവാദ പരാമര്‍ശം നടത്തിയത്- ‘ഭാഗ്യദേവത എപ്പോഴും നിങ്ങളുടെ വാതിലില്‍ മുട്ടണമെന്നില്ല. മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം. അതിനു ശേഷം വിവസ്ത്രയാക്കണം. വസ്ത്രങ്ങള്‍ തിരികെ നല്‍കിയാല്‍ അവള്‍ പുറത്തു പോകും’ എന്നായിരുന്നു ദര്‍ശന്‍റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.ദര്‍ശന്റെ പരാമര്‍ശം കടുത്ത സ്ത്രീവിരുദ്ധതയുളവാക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തു വന്നത്. 2011-ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് ദര്‍ശനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *