
കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനിക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് പത്ത് ലക്ഷത്തിലധികം രൂപ.ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്നം പരിഹരിക്കാൻ ‘കസ്റ്റമർ കെയറുമായി’ ബന്ധപ്പെട്ടു. ഗൂഗിളിൽ തിരഞ്ഞാണ് കസ്റ്റമർ കെയർ നമ്പർ കണ്ടെത്തിയതെന്ന് മാത്രം. കിട്ടിയതാവട്ടെ സൈബർ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറും.യഥാർത്ഥ കസ്റ്റമർ /കെയർ സംവിധാനം പോലെ സംസാരിച്ച തട്ടിപ്പുകാർ സഹായിക്കാനെന്ന വ്യാജേനവ്യാജേന നിര്‍ദ്ദേശങ്ങള്‍ നൽകി 10 ലക്ഷത്തിലധികം രൂപ സംഘം കൈക്കലാക്കി. പണം നഷ്ടമായെന്ന് മനസിലായപ്പോഴാണ് കെണിയിൽ വീണ കാര്യം മനസിലായത് പോലും. പിന്നാസെ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണം എത്തിയത് ജാർഖണ്ഡിലേക്ക്.13 ദിവസം പൊലീസ് ജാർഖണ്ഡിലെ പലയിടങ്ങളിൽ തിരച്ചിൽ നടത്തി. ഒടുവിൽ ജാംതാരാ ജില്ലയിലെ കര്‍മ്മതാര്‍ ഗ്രാമത്തിൽ നിന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അക്തര്‍ അന്‍സാരി എന്നായാളെ പിടികൂടുകയായിരുന്നു. പ്രതിയെ നാട്ടിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 15 പേരടങ്ങുന്ന വൻ സംഘമാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.