സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനരംഗത്തെ നിറഞ്ഞ സാന്നിധ്യവും പത്രപ്രവര്‍ത്തകനുമായിരുന്ന പരേതനായ നെല്ലിക്കോട് രതീഷിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊയ്യയില്‍ നിര്‍മ്മിച്ച സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം
എം ധനീഷ് ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നിഷ പുത്തന്‍പുരക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബ്‌നാ റഷീദ് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവല്ലത്ത് .ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത ഷാജി, ലീനാവാസുദേവന്‍,
എം ധര്‍മരത്‌നന്‍ കൂടാതെ ശിവാനന്ദന്‍. കെ ഷിജു, ജനാര്‍ദ്ദനന്‍, കളരിക്കണ്ടി എന്‍ കേളന്‍ നെല്ലിക്കോട്ട് ,
, പി രാജേന്ദ്രന്‍ ,എം കെ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക നിലയത്തിന്റെ പ്രവര്‍ത്തികരമായി തൃപ്തികരമായി പൂര്‍ത്തീകരിച്ച കുന്ദമംഗലം അസിസ്റ്റന്റ് എന്‍ജിനീയര്‍ റൂബി കോണ്‍ട്രാക്ടര്‍ നിഷാദ് മേച്ചേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.