തമിഴ് സിനിമകളെ എന്നും നെഞ്ചോട് ചേർക്കുന്ന മലയാളികൾക്ക് തമിഴ് സിനിമകളിലൂടെ പ്രിയങ്കരനായ താരമാണ് ഉദയനിധി സ്റ്റാലിൻ. ഇപ്പോൾ സിനിമ പൂർണമായി ഉപേക്ഷിച്ച് മുഴുവനായും രാഷ്ട്രീയത്തിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഉദയനിധി സ്റ്റാലിൻ. നിലവിൽ തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ആണ് ഉദയനിധി സ്റ്റാലിൻ. അദ്ദേഹത്തിന്റെ മകനാണ് ഇമ്പനിധി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇമ്പനിധിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പേരക്കുട്ടിയുടെ ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വാർത്തകളിൽ ഇടം പിടിച്ചു. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ.

മകന് 18 വയസ്സ് തികഞ്ഞു എന്ന് മാധ്യമങ്ങളോട് തുറന്നു പറയുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്ന ചിത്രങ്ങൾ അവന്റെ വ്യക്തിപരമായ കാര്യമാണ് എന്നും ഒരു മന്ത്രിയാണെങ്കിലും അച്ഛൻ ആണെങ്കിലും പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ തനിക്ക് പരിധികളുണ്ട് എന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഭാര്യയോടും മകനോടും സംസാരിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയുവാൻ പറ്റില്ല എന്നും മാധ്യമം പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

നിരവധി ആളുകളാണ് അദ്ദേഹത്തിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയത്. സ്വന്തം മകനായിട്ട് പോലും അവന്റെ സ്വകാര്യതയെ മാനിച്ച് അതിൽ ഇടപെടാതിരിക്കാൻ അദ്ദേഹം കാണിച്ച പക്വതയെ പ്രശംസിച്ചുകൊണ്ട് ഒരുപാട് പേരാണ് മുന്നോട്ടു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *