കേരത്തിൽ വീണ്ടും ഹവാല പണമിടപാട് വ്യാപകമാകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. കടൽ മാർഗമാണ് ഇടപാടുകൾ നടക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.ദിവസങ്ങൾക്ക് മുമ്പ് കടൽ കടന്നു ബേപ്പൂർ വഴി ചാലിയാറിൽ ബോട്ട് എത്തിയതാണ് സംശയത്തിന് തുടക്കമിട്ടത്. ഈ ബോട്ട് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും കസ്റ്റഡിയിലെടുക്കുകയും പരിശോധിക്കുകയും ചെയ്തു. എന്നാൽ ഒന്നും കണ്ടെത്തിയില്ല. രേഖകൾ ശരിയെന്ന് കണ്ടു വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒഴിഞ്ഞ ബോട്ട് എന്തിനു വന്നു എന്നതാണ് ദുരൂഹത വർധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അന്വേഷണ ഏജൻസികൾ പരിശോധന ആരംഭിച്ചത്.തെരഞ്ഞെടുപ്പ് കാലത്ത് ഹവാല പണം ഒഴുകിയതിന്റെ നിരവധി റിപ്പോർട്ടുകൾ നേരത്തെയും പുറത്ത് വന്നിരുന്നു. ഗൾഫുമായും വിവിധ സംസ്ഥാനങ്ങളുമായും ഇതിനു ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. ഇതേ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുള്ളത്. മലബാറിലെ തീരങ്ങൾ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നത്.അതേസമയം കേരളത്തിലേക്ക് ഉത്തരേന്ത്യയിൽ നിന്നും വാഹനങ്ങളിലും പണം എത്തുന്നതായി വിവരമുണ്ട്. അന്വേഷണവും പരിശോധനയും തുടരുമ്പോഴും എത്തുന്ന പണം ഭരണ സ്വാധീനം ഉപയോഗിച്ച് ആവിയായി പോകുന്നുണ്ടോ എന്ന മറു ചോദ്യവും ഇവിടെ ഉയരുന്നു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020