കൊച്ചി: എറണാകുളം കുറുപ്പുംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി.അമ്മയുടെ ആണ്‍ സുഹൃത്താണ് കുട്ടികളെ പീഡിപ്പിച്ചത്.സംഭവത്തില്‍ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
ലോറി ഡ്രൈവറായ പ്രതി 2023 ജൂണ്‍ മുതല്‍ കുട്ടികളെ പീഡിപ്പിച്ചുവരിയായിരുന്നെന്ന് പൊലീസ് പറയുന്നു. പീഡനത്തിന് ഇരയായ കാര്യം കുട്ടികളൊരാള്‍ ഇതുസംബന്ധിച്ച് സഹപാഠിക്ക് കത്തെഴുതി നല്‍കി.സഹപാഠി ഈ കത്ത് അധ്യാപികക്ക് കൈമാറുകയും ചെയ്തു. അധ്യാപികയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.
അമ്മ ഇല്ലാതിരുന്ന സമയത്താണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് പറയുന്നത്. എന്നാല്‍ അമ്മയുടെ അറിവോടെയാണോ പീഡനം നടന്നത് എന്നകാര്യത്തില്‍ വ്യക്തയില്ല. കസ്റ്റഡിയിലെടുത്ത ധനേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.