നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘അന്റെ സുന്ദരനികി’യുടെ ടീസര്‍ പുറത്തിറങ്ങി. മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്.റൊമാന്റിക് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നർ കൂടിയാണ്.സുന്ദർ എന്ന ബ്രാഹ്മണ യുവാവായാണ് നാനി അഭിനയിക്കുന്നത്. ലീലയെന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. രണ്ട് മതത്തിന്റെ ഭാഗമായ സുന്ദറും ലീലയും പ്രണയിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. നദിയ മൊയ്‌തു, ഹർഷവർധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നികേത് ബൊമ്മിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. വിവേക് ​​സാഗറിന്റെ സംഗീതവും ടീസറിന്റെ ഹൈലൈറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *