മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ മാറ്റി വെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. നേരത്തെ നിശ്ചയിച്ചിരുന്നത് വെടിക്കെട്ട് വൈകീട്ട് നാല് മണിക്ക് നടത്താനായിരുന്നു. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് നേരത്തെ നടത്താൻ തീരുമാനമായത്.
ഈ തീരുമാനത്തിൽ . ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​.

മഴ കാരണം പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പല തവണ മാറ്റി വെച്ചത്, പകൽപ്പൂരം കഴിഞ്ഞ് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം . അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. അന്നും മഴ പെയ്തതോടെ അതും മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷവും കോവിഡ് കാരണം പൂരം ചടങ്ങുകളായി ഒതുങ്ങുകയായിരുന്നു. മഹാമാരിക്ക് ശേഷം നടന്ന പൂരം കാണാൻ പതിമായിരക്കണക്കിന് പൂര പ്രേമികൾ ഒഴുകിയെത്തി. എന്നാൽ വില്ലനായി അവതരിച്ച മഴ അവരെ നിരാശരാക്കി. കുടമാറ്റത്തിന്റെ സമയത്തടക്കം കനത്ത മഴയാണ് പെയ്തത്. എന്നാൽ പൂരത്തിൻ്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. തുട‍ർന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ കാര്യമായി ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *