ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പി എത്തിയ ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. സന്ധ്യക്കെതിരെ മുന്‍പ് കൊലക്കുറ്റം ചുമത്തിയിരുന്നു.
അതേസമയം കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികല്‍ പൂര്‍ത്തിയായിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 4ന് സംസ്‌കരിക്കും.തിരുവാണിയൂര്‍ പൊതുശ്മശാനത്തിലാകും സംസ്‌കാരം നടക്കുക. കുട്ടിയുടെ അച്ഛന്റെ വീട്ടുകാര്‍ ആയിരിക്കും മൃതദേഹം ഏറ്റെടുക്കുക.
തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് സ്‌കൂബ ടീം അടക്കം നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.