പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി.ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന എസ്ജി 255 എന്ന് താല്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസാണ് സുരേഷ് ഗോപി സംഘടനക്ക് നൽകിത്. രണ്ട് ലക്ഷം രൂപ കൈമാറിയതായി നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിക്കഴിഞ്ഞു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഭവനയായി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നടന് ആശംസകളും നന്ദിയും അറിയിച്ച് രംഗത്തെത്തുന്നത്. രമേഷ് പിഷാരടി, ഗിന്നസ് പക്രു എന്നിവരും ഇക്കൂട്ടത്തിലുൾപ്പെടുന്നു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ഗോപി തുക കൈമാറിയത്. നാദിർഷക്കാണ് ചെക്ക് കൈമാറിയത്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
