കേന്ദ്ര ഭരണത്തിന്റെ മറവിൽ ഇ ഡിയെ ഉപയോഗപ്പെടുത്തി സോണിയഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്ത ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു.ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം,എം ജയപ്രകാശ്,എടക്കുനി അബ്‌ദുറഹ്‌മാൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ്‌ലാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സി വി സംജിത്,വേലായുധൻ,വി സ്‌ രഞ്ജിത്ത് ,ടി കെ ഹിതേഷ് കുമാർ,സാമിക്കുട്ടി, എം കെ അജേഷ് ,എ ഹരിദാസൻ ,ടി സി അബ്‌ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *