കുന്ദമംഗലം : കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഐ ഐ എം ന് സമീപത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് വേണ്ടി സൗപർണിക കൺസ്ട്രക്ഷൻസിന്റെ വർക്ക് സൈറ്റിൽ വെച്ചാണ് ക്യാമ്പ് നടന്നത്.

മുക്കം ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എംന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉൽഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 20 ലെ മെമ്പർ ജസീല ബഷീർ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ മുക്കം ഏരിയ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം സ്വാഗതം പറയുകയും പ്രൊജക്ട മാനേജർ അമിജേഷ് കെ.വി അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജ് ടി ബി യുണിറ്റ് അംഗം ആവണി കൃഷ്ണ കെ പി , മുൻ പഞ്ചായത്തംഗം പടാളിയിൽ ബഷീർ, ആശാവർക്കർ രമ പി , മുതലായവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ക്യാംപിൽ പങ്കെടുത്ത അതിഥി തൊഴിലാളികൾക്ക് ടി ബി , എയിഡ്സ് , മലേറിയ മുതലായവയുടെ പരിശോധനയും ലൈംഗീക രോഗ നിർണ്ണയവും നടന്നു.

പ്രൊജക്ട് മാനേജർ അമിജേഷ് കെ.വി, ഡോക്ടർ ഫായിസ് മുഹമ്മദ്, കുന്ദമംഗലം ഫാമിലി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സനൽ കുമാർ,മറ്റ് ഫീൽഡ് കോഡിനേറ്റർമാരായ ഷിജു കെ , ഷൈജ എൻ മുതലായവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *