ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തോക്കിന് മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ജയശങ്കര്‍ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.വി.എസ്. ഭവാനിസെന്‍ ഗൗഡിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അറസ്റ്റ് ചെയ്ത ഗൗഡിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 15 ന് കാളേശ്വരം പദ്ധതിയുടെ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ വെച്ചാണ് വനിതാ കോണ്‍സ്റ്റബിള്‍(42) ബലാത്സംഗത്തിനിരയായത്.ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അവര്‍ ആരോപിച്ചു.സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഗൗഡ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് എസ്‌ഐയുടെ സര്‍വീസ് റിവോള്‍വര്‍ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തു.വിവിധ വകുപ്പുകള്‍ പ്രകാരം എസ്.ഐക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *