തിരുവനന്തപുരം: കെ. രാധാകൃഷ്ണന്‍ എം.പിയായതിന് പിന്നാലെ രാജിവെച്ച ഒഴിവില്‍ ഒ.ആര്‍. കേളു പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയാകും. മാനന്തവാടി എം.എല്‍.എയായ ഒ.ആര്‍. കേളു സി.പി.എം സംസ്ഥാന സമിതിയംഗമാണ്. കെ. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് സഹകരണമന്ത്രി വി.എന്‍. വാസവന് നല്‍കി. മന്ത്രി എം.ബി. രാജേഷിനാണ് പാര്‍ലമെന്ററി വകുപ്പ്.
54കാരനായ ഒ.ആര്‍. കേളു വയനാട് കാട്ടിക്കുളം സ്വദേശിയാണ്. തുടര്‍ച്ചയായ രണ്ടാംതവണയാണ് മാനന്തവാടിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.