
ഗോവിന്ദപുരം ജംഗ്ഷനും Dr ടീത്ത് മൾട്ടി സ്പെഷ്യലിറ്റി ഡെന്റൽ ക്ലിനിക്കിനും ഇടയിലായി റോഡിൻറെ അടുത്ത് വെച്ച് 20.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറുമായി പ്രതിയെ ഫറോക്ക് എക്സൈസ് പിടികൂടി.അണ്ടിക്കാവിൽ വീട്ടിൽ രാധാകൃഷ്ണൻ പി.വിയെയാണ് പിടികൂടിയത്.
ഫറോക്ക് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് കുമാർ.സി-യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. .പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അർജുൻ.കെ അനില്‍രാജ്.ആർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ അഷ്മി ല ഷെറിൻ എം.കെ എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.