
മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ പുസ്തകം ഒരു ചങ്ങാതി’പദ്ധതിക്ക് തുടക്കം.
വായനാദിനത്തോടനുബന്ധിച്ച് നടന്ന സംഗമത്തിൽ മർകസ് എജുക്കേഷണൽ വിഭാഗം അസോസിയേറ്റ്
ഡയറക്ടർ ഉനൈസ് മുഹമ്മദ് വിദ്യാർത്ഥികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി ‘പുസ്തകം ഒരു ചങ്ങാതി’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ നിയാസ് ചോല വായനദിന സന്ദേശം നൽകി.
പി ടി എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാജി സി, ഒ ടി മുഹമ്മദ് ഷഫീഖ് സഖാഫി ആവിലോറ എന്നിവർ
പ്രസംഗിച്ചു.ഉനൈസ് മുഹമ്മദ് രചിച്ച വിവിധ കവിതകളുടെ പാരായണം വിദ്യാർത്ഥികൾ നടത്തി.
വായന വാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, ക്ലാസ് ലൈബ്രറി രൂപീകരണം , വായന മത്സരം, അക്ഷര മരം, ആസ്വാദനക്കുറിപ്പ് രചന മത്സരം, കഥാപാത്ര ചിത്രീകരണം ചിത്ര രചനയിലൂടെ എന്നീ പരിപാടികളും വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്.